I. M. Vijayan

I. M. Vijayan

I. M. Vijayan

  • അറിയപ്പെടുന്നത്: Acting
  • ജന്മദിനം: 1969-04-25
  • ജനനസ്ഥലം: Thrissur, Kerala, India
  • പുറമേ അറിയപ്പെടുന്ന: I.M. Vijayan, ഐ എം വിജയൻ, I M Vijayan , IM Vijayan

ജീവചരിത്രം:ഐ.എം. വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ (ജ. ഏപ്രിൽ 25, 1969) ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ്. കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാ‍ജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി. പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്‌ഫീൽഡറായും തിളങ്ങിയിട്ടുണ്ട്. 1969 ഏപ്രിൽ 25-ന് തൃശൂരിലാണ് വിജയൻ ജനിച്ചത്. പരേതരായ അയനിവളപ്പിൽ മണിയും കൊച്ചമ്മുവുമായിരുന്നു മാതാപിതാക്കൾ. ബിജു എന്നൊരു ജ്യേഷ്ഠനും അദ്ദേഹത്തിനുണ്ട്. ചെറുപ്പകാലത്ത് അവിടത്തെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്കിടെ ശീതള പാനീയങ്ങൾ വിറ്റ് ഉപജീവനമാർഗ്ഗം തേടി. സ്കൂൾ വിദ്യഭ്യാസവും ഇടയ്ക്കുവച്ചു നിർത്തി. ഫുട്ബോൾ കളത്തിലെ അസാമാന്യ പ്രകടനം വിജയന്റെ ജീവിതരേഖ മാറ്റിവരച്ചു. പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീ‍മിൽ അംഗമായി. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം ഇന്ത്യൻ ഫുട്ബോളിൽ വൻശക്തിയായിരുന്ന കാലമായിരുന്നു അത്. ഐ.എം.വിജയനും ബൂട്ടിയയും പാലക്കാട് നൂറണി ഫുട്ബോൾ സ്റ്റേഡിയം ഉദ്ഘാടന വേദിയിൽ പൊലീസിൽ ജോലി നൽകാൻ വിജയനുവേണ്ടി കേരള സർക്കാർ ഔദ്യോഗിക നിയമങ്ങളിൽ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മിൽ‌സ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്. 1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്കോറർ ആയി.

I. M. Vijayan സിനിമകൾ